13 June, 2021 09:37:50 PM
യൂറോയിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം: ഏകപക്ഷീയമായ ഒരു ഗോളിന് ക്രൊയേഷ്യയെ പരാജയപ്പെടുത്തി
ലണ്ടൻ: യൂറോയിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ഗോൾ രഹിതമായ ആദ്യപകുതിക്കു ശേഷം 57 ാം മിനിറ്റിൽ റെഹിം സ്റ്റെർലിംഗിന്റെ ഗോളാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. കാൽവിൻ ഫിലിപ്പിന്റെ അസിസ്റ്റിൽനിന്നായിരുന്നു സ്റ്റെർലിംഗിന്റെ ഗോൾ. കാൽവിൻ ആണ് മാൻ ഓഫ് ദി മാച്ച്.