13 June, 2021 12:24:03 AM
യൂറോ കപ്പ്: ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കളിക്കിടെ കുഴഞ്ഞ് വീണു; അപകടനില തരണം ചെയ്തു
പാർക്കൻ: യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ഡെന്മാര്ക്ക് -ഫിന്‍ലന്‍ഡ് മത്സരം മെഡിക്കൽ എമർജൻസിയെ തുടർന്ന് നിർത്തിവച്ചു. മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞ് വീണതിനെ തുടർന്നാണ് നടപടി.
ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഇപ്പോൾ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. മത്സരം 40 മിനിറ്റുകൾ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങൾ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു.