27 May, 2021 08:19:43 AM
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവെച്ചു
മാഡ്രിഡ്: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതായി റിപ്പോർട്ട്. ലാ ലീഗ കിരീടം ലഭിക്കാത്തെയിരുന്നതും ചാമ്പ്യൻസ് ലീഗിലെ തിരിച്ചടിക്കും പിന്നാലെയാണ് സിദാൻ റയൽ മാഡ്രിഡിന്റെ പടിയിറങ്ങുന്നത്. 2022 വരെ സിദാന് റയൽ മാഡ്രിഡിൽ കരാറുണ്ടായിരുന്നു. റയൽ മാഡ്രിഡ ഇത് സിദാന്റെ രണ്ടാം വരവായിരുന്നു. റയലിൽ സിദാന് പകരക്കാരനായി മുൻ യുവന്റസ് പരിശീലകൻ അല്ലെഗ്രിയെ കൊണ്ട് വരാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്.