12 April, 2021 11:05:25 PM


ഐപിഎല്ലില്‍ നൂറ് വിജയങ്ങള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമായി കൊല്‍ക്കത്ത



ചെന്നൈ: ഐപിഎല്ലില്‍ വിജയങ്ങളുടെ സെഞ്ചുറി കുറിച്ച്‌ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പതിനാലാം പതിപ്പിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പത്ത് റണ്‍സിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നൂറാം വിജയം ആഘോഷിച്ചത്. ഐപിഎല്ലില്‍ നൂറാം വിജയം സ്വന്തമാക്കുന്ന മൂന്നാം ടീമത്തെ ടീമാണ് കൊല്‍ക്കത്ത. മുംബൈ ഇന്ത്യന്‍സും (120), ചെന്നൈ സൂപ്പര്‍ കിങ്‌സു(106) മാണ് സെഞ്ചുറിയടിച്ച മറ്റ് ടീമുകള്‍.


യുവ പോരാളികളായ നിതീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവരുടെ മികവിലാണ് കൊല്‍ക്കത്ത സണ്‍റൈസേഴ്്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. തകര്‍ത്തടിച്ച റാണയുടെയും (80)ത്രിപാഠിയുടെയും (53) അര്‍ധ ശതകങ്ങളുടെ പിന്‍ബലത്തില്‍ കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റിന് 187 റണ്‍സ് എടുത്തു. 188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചിന് 177 റണ്‍സിന് പിടിച്ചുകെട്ടി.


സണ്‍റൈസേഴ്‌സിന്റെ തുടക്കം മോശമായി. ഓപ്പണര്‍മാരായ നായകന്‍ ഡേവിഡ് വാര്‍ണറും (3)വൃദ്ധിമാന്‍ സാഹയും (7) അനായാസം കീഴടങ്ങി. മനീഷ് പാണ്ഡെ 44 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും മൂന്ന് സിക്‌സറും അടിച്ചു. ജോണി ബെയര്‍സ്‌റ്റോയും അര്‍ധ സെഞ്ചുറി കുറിച്ചു.40 പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്‌സറും സഹിതം 55 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. അബ്ദുള്‍ സമദ് എട്ട് പന്തില്‍ 19 റണ്‍സുമായി കീഴടങ്ങാതെ നിന്നു.


കൊല്‍ക്കത്തയ്ക്കായി മീഡിയം പേസര്‍ പ്രസിദ്ധ കൃഷ്ണ നാല് ഓവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന്‍, പാറ്റ കമ്മിന്‍സ്, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 2012, 2014 വര്‍ഷങ്ങളില്‍ ഐപിഎല്‍ കിരീടം നേടിയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഴേ്‌സ്. ആദ്യ മത്സത്തില്‍ വിജയിച്ചതോടെ അവര്‍ക്ക് രണ്ട് പോയിന്റായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K