21 March, 2021 05:59:52 PM


ഡി മരിയയും അഗ്യൂറോയും ഇടംപിടിച്ചു; ക്രിസ്റ്റ്യാന്യോ ഇല്ലാതെ മെസ്സിയുടെ ജേഴ്സി ശേഖരം



ബ്യൂണസ് എയ്റസ്: അർജന്‍റീനിയന്‍ സൂപ്പർതാരം ലയണൽ മെസ്സിയുടെ ജേഴ്സി കളക്ഷന്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ജേഴ്സികള്‍ നിറച്ച ഒരു മുറിയിൽ ലയണൽ മെസ്സി ഇരിക്കുന്നതാണ് ചിത്രം. ചിത്രത്തില്‍ ഏകദേശം അറുപത്തിയഞ്ചോളം ജേഴ്സികളാണ് കാണുന്നത്. അതില്‍ കൂടുതല്‍ ജേഴ്സികള്‍ ഉണ്ടെങ്കിലും ചിത്രത്തില്‍ ബാക്കി ജേഴ്സികള്‍ വ്യക്തമല്ല.


ഏഞ്ചൽ ഡി മരിയ,യായാ ടൂറേ, ഫ്രാൻസിസ്കോ ടോട്ടി, റൌള്‍, സെർജിയോ അഗ്യൂറോ വെസ്റ്റ് ഹാം യുണൈറ്റഡിന്‍റെ മാനുവൽ ലാൻസിനി എന്നിവര്‍ മെസ്സിയുടെ ജേഴ്സി ശേഖരത്തില്‍ ഉള്‍പ്പെടുമ്പോള്‍ യുവന്‍റസിന്‍റെ സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയുടെ ജേഴ്സി ചിത്രത്തില്‍ ഇല്ല. ലയണല്‍ മെസ്സിയുടെ ജേഴ്സി കളക്ഷന്‍ പങ്കുവെച്ചുകൊണ്ടുള്ള ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് ഇ.എസ്.പി.എന്‍ എഫ്.സിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K