10 March, 2021 12:05:25 PM
കബഡി കളിച്ച് നടി റോജ; ആര്‍പ്പുവിളിച്ച് കായികതാരങ്ങളും ആരാധകരും
ചിറ്റൂര്‍: ഉദ്ഘാടനത്തിനെത്തി അവസാനം കളിക്കളത്തിലിറങ്ങി നടിയും എംഎല്‍എയുമായ റോജ. തെന്നിന്ത്യയുടെ സൂപ്പര്‍വനിതാ താരമായി തിളങ്ങിയ ശേഷം രാഷ്ട്രീയത്തിലെത്തിയിട്ടും വിജയയാത്ര തുടരുന്ന റോജയുടെ കബഡി കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിറ്റൂരിലെ അന്തര്‍ ജില്ലാ കബഡി മത്സരം ഉദ്ഘാടനം ചെയ്തശേഷം റോജ കളിയുടെ ഹരം മൂത്ത് കളിക്കളത്തിലിറങ്ങുകയായിരുന്നു.
റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. മത്സരം കാണാന്‍ സംഘാടകര്‍ റോജയോട് അഭ്യര്‍ഥിച്ചു. കുട്ടിക്കാലത്തു താനും കബഡി കളിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് റോജ കളിയില്‍ പങ്കെടുത്തത്. റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തില്‍ ഇറങ്ങിയത്. അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും റോജ ഇറങ്ങി. വിസിലടിച്ചും ആര്‍പ്പുവിളിച്ചുമാണ് നാട്ടുകാര്‍ റോജയുടെ കബഡി കളിയെ സ്വീകരിച്ചത്.
VIDEO: നടി റോജ കബഡി കളിക്കുന്ന വീഡിയോ കാണാന്‍ ഇവിടെ CLICK ചെയ്യുക