16 February, 2021 01:21:01 PM


ഇംഗ്ലണ്ടിനെ വട്ടംകറക്കി തൂത്തെറിഞ്ഞു; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം



ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റന്‍ ജയം. ചെന്നൈ ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164ന് പുറത്തായി. അക്ഷര്‍ പട്ടേല്‍ അഞ്ചും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റുമായി കുല്‍ദീപ് യാദവും സാന്നിധ്യമറിയിച്ചു. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ മൂന്നു വിക്കറ്റിന് 53 എന്ന നിലയിൽ പതറുകയായിരുന്ന ഇംഗ്ലണ്ടിന്‍റെ ഇന്നത്തെ തകർച്ചയുടെ തുടക്കം കുറിച്ചത് അശ്വിനാണ്.


ആദ്യ ബൗളിങ് ചെയ്ഞ്ചായെത്തിയ തമിഴ്‌നാട് താരം ആദ്യപന്തിൽ തന്നെ ഡാൻ ലോറൻസിനെ (26) പുറത്താക്കി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിൽ ആത്മവിശ്വാസത്തോടെ കളിച്ച ലോറൻസ് അശ്വിനെതിരെ ആക്രമിച്ചു കളിക്കാനായി ക്രീസ് വിട്ടിറങ്ങിയപ്പോൾ ഋഷഭ് പന്ത് സ്റ്റംപ് സാഹസികമായി ചെയ്യുകയായിരുന്നു. ലോറന്‍സിന്റെ കാലുകള്‍ക്കിടയിലൂടെ ലെഗ് സ്റ്റംപിനു പുറത്തു പോയ പന്ത് കൈകളിലൊതുക്കിയ പന്ത് മുന്നോട്ടാഞ്ഞാണ് വിക്കറ്റിളക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K