21 May, 2016 12:13:45 PM


തായ്വാന്‍ ഓപണ്‍ അതലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ദ്യുതീ ചന്ദിന് ഇരട്ട സ്വര്‍ണം

തായ്വാന്‍ സിറ്റി: തായ്വാന്‍ ഓപണ്‍ അതലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ദ്യുതീ ചന്ദിന് ഇരട്ട സ്വര്‍ണം. കഴിഞ്ഞ ദിവസം 100 മീറ്ററില്‍ ഒന്നാമതെത്തിയ ദ്യുതി വെള്ളിയാഴ്ച 200 മീറ്ററിലും സ്വര്‍ണക്കൊയ്ത്ത് നടത്തി. എന്നാല്‍, ഒളിമ്പിക്സ് യോഗ്യത നേടാന്‍ ആവശ്യമായ സമയത്ത് ഓടിയത്തൊന്‍ കഴിയാത്തതിനാല്‍ ദ്യുതിയുടെ ഒളിമ്പിക്സ് പ്രവേശത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. 200 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങളായ ശ്രബാനി നന്ദ, എച്ച്.എം. ജ്യോതി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലത്തെിയത്.

23.52 സെക്കന്‍ഡിലാണ് ദ്യുതി 200 മീറ്റര്‍ താണ്ടിയത്. കഴിഞ്ഞ ദിവസം നടന്ന നൂറു മീറ്ററില്‍ ദ്യുതി 11.50 സെക്കന്‍ഡില്‍ ഓടിയത്തെിയിരുന്നു. എന്നാല്‍, ഒളിമ്പിക്സ് യോഗ്യത നേടാന്‍ ആവശ്യമായ 11.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യാന്‍ ദ്യുതിക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 11.33 സെക്കന്‍ഡ് സമയം കുറിച്ച ദ്യുതി ഒളിമ്പിക്സ് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ഡിസ്കസ് ത്രോയില്‍ 58.20 മീറ്റര്‍ എറിഞ്ഞ് കൃപാല്‍ സിങ് ഭട്ട് സ്വര്‍ണം നേടിയെങ്കിലും ഒളിമ്പിക്സ് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K