19 September, 2020 12:22:41 AM
യുഎസ് ഓപ്പൺ ചാമ്പ്യൻ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണിൽനിന്നും പിൻമാറി
പാരീസ്: യുഎസ് ഓപ്പൺ ചാമ്പ്യൻ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണിൽനിന്നും പിൻമാറി. പേശിവലിവിനെ തുടർന്നാണ് ഒസാക്ക ഫ്രഞ്ച് ഓപ്പണിൽനിന്ന് പിൻവാങ്ങിയത്. ഫ്രഞ്ച് ഓപ്പണിൽ കളിക്കാൻ കഴിയില്ലെന്ന് ഒസാക്ക പറഞ്ഞു. പേശിവലിവ് ഇതുവരെ ഭേദമാകാത്തതിനാൽ അടുത്ത ടൂർണമെന്റിനായി തയാറെടുക്കാൻ വേണ്ടത്ര സമയം ലഭിക്കില്ല. രണ്ട് ടൂർണമെന്റുകളും വളരെ അടുത്തായതിനാലാണിത്. യുഎസ് ഓപ്പൺ ഫൈനലിൽ കൈയിൽ കെട്ടുമായാണ് ഒസാക്ക കളി പൂർത്തിയാക്കിയത്.