31 December, 2015 11:29:14 PM


സാഫ്‌ കപ്പ്‌ ഫുട്‌ബോള്‍ : ഫൈനല്‍ ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മില്‍




സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ കോവളം ബീച്ചില്‍ എത്തിയപ്പോള്‍



തിരുവനന്തപുരം: സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മില്‍ ഏറ്റുമുട്ടും.  ഞായറാഴ്‌ച വൈകിട്ട്‌ ഗ്രീന്‍ ഫീല്‍ഡ്‌ സ്‌റ്റേഡിയത്തിലാണ്‌ ഫൈനല്‍ മത്സരം.  സെമി ഫൈനലില്‍ ശ്രീലങ്കയെഏകപക്ഷീയമായ അഞ്ച്‌ ഗോളുകള്‍ക്ക്‌ നിലംപരിശാക്കിയാണ്‌ നിലവിലെ ചാമ്പ്യന്‍മാരായ അഫ്‌ഗാനിസ്‌ഥാന്‍ ഫൈനലില്‍ കടന്നത്.


മാലിദ്വീപിനെ രണ്ടിന്‌ എതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ഫൈനലില്‍ കടന്നത്‌. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ അഫ്ഗാനുമായി ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇക്കുറി അഫ്ഗാന്‍റെ പ്രകടനം വിലയിരുത്തിയ  മുന്‍ താരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്  കപ്പ്‌ നേടാന്‍ ഇന്ത്യ നന്നായി വിയര്‍പ്പെഴുക്കേണ്ടിവരുമെന്നാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ തോല്‍വിയ്ക്ക് കണക്ക് തീര്‍ക്കാനുള്ള ഇന്ത്യയുടെ അവസരം കൂടിയാണിത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K