13 September, 2020 11:49:33 AM
പരിശീലകൻ മാറിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് വിജയം
ബാഴ്സലോണ: പരിശീലകൻ റൊണാൾഡ് കോമന്റെ കീഴിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് വിജയം. ഇന്ന് ജിമ്നാസ്റ്റിക് ക്ലബിനെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. വിവാദങ്ങൾക്ക് ശേഷം ലയണൽ മെസി ബാഴ്സലോണ ജേഴ്സിയിൽ എത്തിയ മത്സരം കൂടിയായിരുന്നു ഇത്.
ആദ്യ പകുതിയിലാണ് മെസി ബാഴ്സക്കായി കളിച്ചത്.ആദ്യ പകുതിയിൽ ഡെംബലെയിലൂടെ ബാഴ്സലോണ ആദ്യ ഗോൾ നേടി. ഒരു പെനാൽട്ടിയിലൂടെ ഗ്രീസ്മൻ ആണ് രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കുട്ടീനോയുടെ വക ആയിരുന്നു ബാഴ്സലോണയുടെ മൂന്നാം ഗോൾ. ഇനി ജിറോണയ്ക്ക് എതിരെയും ബാഴ്സലോണ ഒരു സൗഹൃദ മത്സരം കളിക്കും.