13 September, 2020 11:41:10 AM
ഹോം ഗ്രൗണ്ടില്‍ അത്ലറ്റിക്ക് ബിൽബാവോയെ തുരത്തി ആദ്യ വിജയം നേടി ഗ്രനഡ
ഗ്രനഡ: ലാലിഗയിലെ ആദ്യ വിജയം ഗ്രനഡ സ്വന്തമാക്കി. അത്ലറ്റിക്ക് ബിൽബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തുരത്തിയാണ് ഗ്രനഡ വിജയം ആഘോഷിച്ചത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 49ആം മിനുട്ടിൽ യാംഗൽ പെരേര ആണ് ആദ്യ ഗോൾ നേടിയത്. ഈ സീസണ് ലാലിഗയിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. 54ആം മിനുട്ടിൽ ലൂയിസ് മിലിയ ആണ് ഗ്രനഡയുടെ രണ്ടാം ഗോൾ നേടിയത്.
ക്ലബിനായുള്ള മിലിയയുടെ ആദ്യ മത്സരമായിരുന്നു ഇത്. ഗ്രനഡയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹോം ടീമിന്റെ ആധിപത്യം തന്നെയാണ് കണ്ടത്. പാസുകളുടെ എണ്ണത്തിലും കൃത്യതയിലുമെല്ലാം അത്ലറ്റിക് ക്ലബായിരുന്നു മുന്നിലെങ്കിലും അത്തരം മുന്നേറ്റങ്ങൾ ഗോളുകളാക്കി മാറ്റുന്നതിൽ അവർ പരാജയപ്പെട്ടു.