12 September, 2020 10:37:20 AM
ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്ന ആദ്യ ജർമൻ താരം
ന്യൂയോർക്ക്: ജർമൻ താരം അലക്സാണ്ടർ സ്വരേവ് യുഎസ് ഓപ്പൺ ഫൈനലിൽ കടന്നു. ഇരുപതാം സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ തോൽപ്പിച്ചാണ് 23 വയസുകാരനായ സ്വരേവിന്റെ മുന്നേറ്റം. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം ആയിരുന്നു അഞ്ചാം സീഡ് ആയ ജർമൻ താരത്തിന്റെ വിജയം. സ്കോർ: 3-6, 2-6, 6-3, 6-4, 6-3.
ഇത് ആറാം തവണയാണ് ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം സ്വരേവ് തിരിച്ചു വന്നു മത്സരം ജയിക്കുന്നത്. ഇതോടെ സാക്ഷാൽ ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്ന ആദ്യ ജർമൻ താരമായി സ്വരേവ്. ഡൊമിനിക് തീ-ഡാനിൽ മെദ്വദേവും തമ്മിലുള്ള മത്സരത്തിലെ വിജയിയെ സ്വരേവ് ഫൈനലിൽ നേരിടും.