10 May, 2016 07:27:26 PM


ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചു



ദില്ലി : ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രാജിവച്ചു. നിലവില്‍ ഐ.സി.സി ചെയര്‍മാനായ മനോഹര്‍ ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാണ് രാജിവച്ചത്. ഐ.സി.സി ഭാരവാഹികള്‍ ഇരട്ട പദവി വഹിക്കരുതെന്ന് അടുത്തിടെ നിര്‍ദ്ദേശം വന്നിരുന്നു. ജൂണിലാണ് ഐ.സി.സി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.


2015 ഒക്‌ടോബറിലാണ് ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ബി.സി.സി.ഐ പ്രഡിഡന്റ് ആയിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെ തുടര്‍ന്നാണ് രണ്ടാം തവണയും ശശാങ്ക് മനോഹര്‍ ബി.സി.സി.ഐയുടെ തലപ്പത്ത് എത്തിയത്. ശശാങ്ക് മനോഹര്‍ രാജിവച്ച ഒഴിവില്‍ ശരദ് പവാര്‍ ബി.സി.സി.ഐയുടെ പ്രസിഡന്റ് ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍, അജയ് ഷിര്‍ക്കെ എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K