05 September, 2020 01:14:13 PM
യുഎസ് ഓപ്പൺ: മാർത്ത കോസ്റ്റ്യൂക്കിനെ പരാജയപ്പെടുത്തി നവോമി ഒസാക്ക നാലാം റൗണ്ടിൽ
ന്യൂയോർക്ക്: നവോമി ഒസാക്ക യുഎസ് ഓപ്പൺ നാലാം റൗണ്ടിൽ കടന്നു. മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ യുക്രൈൻ താരം മാർത്ത കോസ്റ്റ്യൂക്കിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക മുന്നേറിയത്. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ഒസാക്ക രണ്ടാം സെറ്റിൽ മാർത്തയോട് പരാജയപ്പെട്ടു. ശക്തമായി തിരിച്ചടിച്ച മാർത്ത ടൈ ബ്രേക്കറിൽ 6-7 (4-7) സെറ്റ് സ്വന്തമാക്കി. എന്നാൽ നിർണായകമായ അവസാന സെറ്റിൽ മാർത്തയെ (6-2) നിലംതൊടീക്കാതെ ജപ്പാൻ താരം സെറ്റും മത്സരവും സ്വന്തമാക്കി. സ്കോർ: 6-3, 6-7 (4-7), 6-2. അടുത്ത റൗണ്ടിൽ 14-ാം സീഡ് ആനെറ്റ് കോണ്ടാവൈറ്റ് ആണ് ഒസാക്കയുടെ എതിരാളി.