04 September, 2020 09:46:33 AM
യുഎസ് ഓപ്പൺ: സെറീന മൂന്നാം റൗണ്ടിൽ; ബ്രിട്ടന്റെ ജൊഹാന കോണ്ട പുറത്ത്
ന്യൂയോർക്ക്: അമേരിക്കയുടെ സെറീന വില്യംസ് യുഎസ് ഓപ്പൺ മൂന്നാം റൗണ്ടിൽ കടന്നു. റഷ്യയുടെ മാർഗരീത്ത ഗസ്പരിയാനെ പരാജയപ്പെടുത്തിയാണ് സെറീനയുടെ മുന്നേറ്റം. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായാണ് സെറീന എതിരാളിയെ വീഴ്ത്തിയത്. സ്കോർ: 6-2 6-4.
അടുത്ത റൗണ്ടിൽ 2017 ലെ ചാമ്പ്യൻ സ്ലോൺ സ്റ്റീഫൻയസ് ആണ് സെറീനയുടെ എതിരാളി. അതേസമയം ബ്രിട്ടന്റെ ജൊഹാന കോണ്ട ടൂർണമെന്റിൽനിന്നും പുറത്തായി. റൊമേനിയൻ താരം സോരാന സിർസ്റ്റിയ ആണ് ജൊഹാനയെ അട്ടിമറിച്ചത്. മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജൊഹാന കീഴടങ്ങിയത്. സ്കോർ: 2-6, 7-6 (7-5), 6-4.