29 August, 2020 11:34:58 PM
മാഞ്ചസ്റ്റര്‍ സിറ്റി ജഴ്‌സിയില്‍ സഹല്‍ അബ്ദുസമദ്; കമന്റുമായി സിറ്റിയും അഗ്യൂറോയും
കോഴിക്കോട് : മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ലയണൽ മെസ്സി എത്തുമോ എന്നുള്ള ചർച്ച ഒരു ഭാഗത്ത് പുരോഗമിക്കുന്നതിനിടെ ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ്.
ഇന്ത്യയുടേയും കേരള ബ്ലാസ്റ്റേഴ്സിന്റേയും മലയാളി താരം സഹൽ അബ്ദുസമദിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്റുമായെത്തിയാണ് സിറ്റി ആരാധകരെ അമ്പരപ്പിച്ചത്. സിറ്റിയുടെ പുതിയ ജഴ്സി അണിഞ്ഞു നിൽക്കുന്ന ചിത്രത്തിന് താഴെയായിരുന്നു സിറ്റിയുടെ കമന്റ്.
സിറ്റി മാത്രമല്ല, സിറ്റിയുടെ അർജന്റീനാ താരം സെർജിയോ അഗ്യൂറോയും സഹലിന്റെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജും സഹലിന്റെ ചിത്രം പങ്കുവെച്ചു. സിറ്റി ജഴ്സിയിൽ ഇന്ത്യൻ താരം എന്ന കുറിപ്പോടെയാണ് പ്രീമിയർ ലീഗിന്റെ എഫ്ബി പോസ്റ്റ്