10 August, 2020 10:08:29 AM
ചാമ്പ്യൻസ് ലീഗില്‍ ആശങ്ക; രണ്ടു അത്ലറ്റിക്കോ മാഡ്രിഡ് ടീം അംഗങ്ങൾക്ക് കോവിഡ്
ലിസ്ബൺ: അത്ലറ്റിക്കോ മാഡ്രിഡ് ടീമിലെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ കളിക്കാൻ ലിസ്ബണിലേക്ക് പോകാനിരുന്ന ഇരുവരും ഇപ്പോൾ ഹോം ക്വാറന്റൈനിലാണെന്നും ക്ലബ്ബ് പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. രോഗബാധിതർ കളിക്കാരാണോ സ്റ്റാഫംഗങ്ങളാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റ് 13ന് പിഎസ്ജി-അറ്റ്ലാന്റ മത്സരത്തോടെയാണ് ക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കുക. ജർമ്മൻ ക്ലബ്ബായ ആർബി ലെപ്സിഗാണ് ക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ. അപ്രതീക്ഷിതമായ ഈ കൊറോണ ബാധ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൻ നടത്തിപ്പിനെ കുറിച്ച് ആശങ്കകൾ ഏറുകയാണ്.