08 May, 2016 02:05:36 AM
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ച് പഞ്ചാബ് കിങ്സിന് തിരിച്ചു വരവ്
മൊഹാലി : ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഒമ്പതു റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ് കിങ്സ് തിരിച്ചു വരവ്. പഞ്ചാബ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ അഞ്ചിന് 172റണ്‍സിലൊതുങ്ങി.
മാര്‍കസ് സ്റ്റോയിനിസ് (52), വൃദ്ധിമാന്‍ സാഹ (52) എന്നിവരുടെ അര്‍ധസെഞ്ച്വറിയാണ് പഞ്ചാബിന് തുണയായത്. ക്യാപ്റ്റന്‍ മുരളി വിജയ് (25), ഗ്ളെന്‍ മാക്സ്വെല്‍ (16), അക്ഷര്‍ പട്ടേല്‍ (16) എന്നിവരും നിര്‍ണായകമായി. സീസണില്‍ ആദ്യമായി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല (1) റണ്ണൗട്ടായി.
മുരളി വിജയും സ്റ്റോയിനിസും ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. 5.4 ഓവറില്‍ ഇരുവരും 45 റണ്‍സ് ചേര്‍ത്തു. മൂന്നാമതായത്തെിയ ആംല വന്നപാടെ റണ്ണൗട്ടായി. പിന്നീട് സ്റ്റോയിനിസിന് കൂട്ടായി വൃദ്ധിമാന്‍ സാഹയത്തെിയതോടെയാണ് പഞ്ചാബിന് നല്ലകാലം തുടങ്ങിയത്. ഇരുവരും സ്കോര്‍ 100 കടത്തി. സ്റ്റോയിനിസിനെ പുറത്താക്കി സഹീര്‍ഖാനാണ് കൂട്ടുകെട്ട് പിരിച്ചത്. മികച്ച തുടക്കം ലഭിച്ച ഡല്‍ഹി അവസാന ഓവറുകളില്‍ വിക്കറ്റു തുലച്ച് മത്സരം കൈവിടുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ ക്വിന്‍റണ്‍ ഡികോക്കും(30 പന്തില്‍ 50) സഞ്ജു വി. സാസംണും(49) 70 റണ്‍സിന്‍െറ അടിത്തറയിട്ടെങ്കിലും മധ്യനിര തകര്‍ന്നു. കരുണ്‍നായര്‍ 23 റണ്‍സെടുത്തു. പഞ്ചാബിനു വേണ്ടി മാര്‍കസ് സ്റ്റോയിനിസ് മൂന്നു വിക്കറ്റ് വീഴ്ത്തി.