22 July, 2020 08:21:59 AM
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ആസ്റ്റൺ വില്ലയ്ക്ക് നിര്‍ണായക ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ആസ്റ്റൺ വില്ലയ്ക്ക് നിര്‍ണായക ജയം. ആഴ്സണലിനെ എതിരില്ലാത്ത ഒരു ഗോളിന് ആസ്റ്റൺ വില്ല തോൽപ്പിച്ചു. 27-ാം മിനിറ്റിൽ ട്രെസഗെ നേടിയ മികച്ച ഗോളാണ് ആസ്റ്റൺ വില്ലയ്ക്ക് ജയമൊരുക്കിയത്. ജയത്തോടെ 34 പോയിന്റുമായി ആസ്റ്റൺ വില്ല പതിനേഴാം സ്ഥാനത്തേക്കുയർന്നു. പതിനെട്ടാം സ്ഥാനത്തുള്ള വാറ്റ്ഫോർഫിനും 34 പോയിന്റാണുള്ളത്. പക്ഷെ മെച്ചപ്പെട്ട ഗോൾ ശരാശരി വില്ലയെ മുന്നിലാക്കി.