04 May, 2016 11:43:43 PM
ദേശീയ ജൂനിയര്‍ ബാസ്കറ്റ് ; കേരള ടീമുകള്‍ക്ക് തുടര്‍ച്ചയായ ജയം
പുതുച്ചേരി: ദേശീയ ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമുകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ലെവല്‍ ഒന്നില്‍ കേരള പുരുഷ ടീം ചണ്ഡിഗഢിനെ (77-71) തോല്‍പിച്ചു. 19 പോയന്‍റുമായി മുഹമ്മദ് ഷിയാസാണ് ടോപ് സ്കോററായത്. വനിതകള്‍ രാജസ്ഥാനെ 66-39 എന്ന സ്കോറിന് തോല്‍പിച്ചു. പി. അനുഷ 10 പോയന്‍റുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലെവല്‍ രണ്ട് പുരുഷവിഭാഗത്തില്‍ തെലങ്കാനയും ഛത്തിസ്ഗഢും വനിതകളില്‍ ഗുജറാത്ത്, ഡല്‍ഹി ടീമുകളും ഒന്നിലേക്ക് യോഗ്യത നേടി.