04 May, 2016 11:33:24 PM
ഗംഭീറിനും ഉത്തപ്പക്കും അര്‍ധ സെഞ്ച്വറി; പഞ്ചാബിന് ജയിക്കാന്‍ 165
കൊല്‍ക്കത്ത: ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (45 പന്തില്‍ 54) ഓപണര്‍ റോബിന്‍ ഉത്തപ്പയും (49 പന്തില്‍ 70) അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ പഞ്ചാബ് കിങ്സ് ഇലവനെതിരെ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 164 റണ്‍സെടുത്തു. ആറു ഫോറും ഒരു സിക്സും സഹിതമാണ് ഉത്തപ്പ 70 റണ്‍സെടുത്തത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ യൂസുഫ് പത്താന്‍ 16 പന്തില്‍ പുറത്താകാതെ 19 റണ്‍സെടുത്തപ്പോള്‍ ആന്ദ്രേ റസല്‍ 16 റണ്‍സെടുത്ത് പുറത്തായി. മൂന്ന് കൊല്‍ക്കത്ത ബാറ്റ്സ്മാന്മാരും റണ്ണൗട്ടിലൂടെയാണ് പുറത്തായത്. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.