03 July, 2020 11:34:27 PM


കൊവിഡ് ലക്ഷണങ്ങൾ ; ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ സ്വയം നിരീക്ഷണത്തിൽ




ലണ്ടൻ : കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ സ്വയം നിരീക്ഷണത്തിൽ. താരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകും. തളർച്ചയും ഛർദ്ദിയുമാണ് കറനെ കുഴക്കുന്നതെന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയിൽ പറയുന്നു.


വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള പരിശീലന മത്സരം നടക്കുന്നതിനിടയിലാണ് കറന് ശാരീരക ബുദ്ധിമുട്ടുകൾ നേരിട്ടത്. പരിശീലന മത്സരത്തിൽ കറൻ ഇനി കളിക്കില്ല. മത്സരം നടക്കുന്ന ഏജീസ്ബൗളിൽ തന്നെയാണ് താരം ഐസോലേഷനിലുള്ളത്. ആദ്യ ദിനം കറൻ പുറത്താകാതെ 15 റൺസ് നേടിയിരുന്നു.


വെസ്റ്റിൻഡീസിനെതിരായ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര ജൂലൈ എട്ടിനാണ് തുടങ്ങുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നു മാസത്തോളമായി ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയോടെ വീണ്ടും കളിക്കളങ്ങൾ ഉണരും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K