02 July, 2020 05:32:57 PM
വിന്‍ഡീസ് ത്രീ ഡബ്ല്യുസിലെ അവസാന കണ്ണിയായ എവര്‍ട്ടണ്‍ വീക്സ് വിടവാങ്ങി
കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ തലതൊട്ടപ്പന്‍മാരില്‍ ഒരാളായ എവര്‍ട്ടണ്‍ വീക്സ് വിടവാങ്ങി. 95 വയസായിരുന്നു. ആദ്യകാല വെസ്റ്റിന്‍ഡീസ് ടീമിലെ ബാര്‍ബഡോസില്‍ നിന്നുള്ള മൂവര്‍ സംഘമായ ത്രീ ഡബ്ല്യൂസിലെ അവസാന കണ്ണിയാണ് വിടപറഞ്ഞിരിക്കുന്നത്. 2019ല്‍ ഹൃദയാഘാതം വന്നതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ക്ലൈഡ് വാല്‍കോട്ടും ഫ്രാങ്ക് വോറലും വീക്സും അണിനിരന്ന വിന്‍ഡീസ് ടീം രണ്ടാം ലോക യുദ്ധാനന്തരം ക്രിക്കറ്റ് കളത്തിലെ ഏതൊരു ടീമിന്റെയും പേടി സ്വപ്നമായിരുന്നു. വോറല്‍ 1967ലും വാല്‍കോട്ട് 2006ലും മരിച്ചു.