16 June, 2020 05:56:08 PM
ചെലവ് ചുരുക്കല്‍ നടപടി: ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന് റോബര്‍ട്ട്സ് രാജിവച്ചു
മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന് റോബര്‍ട്ട്സ് രാജിവച്ചു. കോവിഡ് പ്രതിസന്ധി മൂലം എടുത്ത തീരുമാനങ്ങളുടെ പേരില്‍ കെവിന് റോബര്‍ട്ട്സ് വലിയ വിമര്‍ശനമാണ് നേരിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജി. ബോര്‍ഡിലെ ചെലവ് ചുരുക്കല്‍ നടപടിയാണ് റോബര്‍ട്ട്സിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 80% ജീവനക്കാരുടെയും ശമ്ബളം വെട്ടിക്കുറയ്ക്കാന്‍ അദ്ദേഹം തീരുമാനമെടുത്തിരുന്നു. 2018 ഒക്ടോബറിലാണ് റോബര്‍ട്ട്സ് സിഇഒ ആയി ചുമതലയേറ്റെടുത്തത്. ട്വന്റി 20 ലോകകപ്പിന്റെ സിഇഒ ആയ നിക്ക് ഹോക്ക്ലിക്ക് താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്.