07 June, 2020 09:49:03 AM


കോഹ്ലി അനുഷ്‌ക വിവാഹ മോചനം: ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി പഴയ വാര്‍ത്ത



മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും ഭാര്യ ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹമോചിതര്‍ ആകുന്നുവെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. ഒരു ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വിവാഹ മോചന വാര്‍ത്ത ട്വിറ്ററില്‍ ട്രെന്‍ഡിംഗായത്. #VirushkaDivorce എന്ന ഹാഷ്ടാഗാണ് തരംഗമായിരിക്കുന്നത്.


നാലു വര്‍ഷം മുന്‍പ് വന്ന വാര്‍ത്തയാണ് പുതിയ വാര്‍ത്തയെന്ന പേരില്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്. കോലിയും അനുഷ്‌കയും പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും പിരിയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയാണ് പുതിയ വാര്‍ത്തയായി തെറ്റിദ്ധരിച്ച് #VirushkaDivorce ഹാഷ്ടാഗ് തരംഗമാക്കിയത്. വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമായതോടെ ട്രെന്‍ഡിങ്ങായ ഹാഷ്ടാഗ് ട്രോളുകളായി മാറി. അതേസമയം കോലിയും അനുഷ്‌കയും സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K