20 May, 2020 08:22:09 PM


കെട്ടിടത്തിനു മുകളിൽ യുവതിയെ ചുംബിക്കുന്ന ഫോട്ടോ പങ്കുവെച്ചു; പാർക്കർ അത് ലറ്റ് അറസ്റ്റിൽ



ടെഹ്റാൻ: കെട്ടിടത്തിനു മുകളിൽ കയറി സാഹസികമായി തൂങ്ങി നിന്ന് യുവതിയെ ചുംബിക്കുന്ന ഫോട്ടോയും വീഡിയോയും പങ്കുവെച്ച പാർക്കർ അത്ലറ്റ് ഇറാനിൽ അറസ്റ്റിലായി. ഇൻസ്റ്റഗ്രാമിൽ 133,000 ഫോളോവേഴ്സുള്ള ടെഹ്റാനിൽ നിന്നുള്ള പാർക്കർ അത്ലെറ്റായ അലിറേസ ജപലാഘിയാണ് അറസ്റ്റിലായത്. മോശം പ്രവർത്തിക്കാണ് ഇയാളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് മേധാവി ഹുസൈൻ റഹീമി പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്തിരിക്കുന്നു.



ഇയാള്‍ അറസ്റ്റിലായ വാർത്ത ഇദ്ദേഹത്തിന്‍റെ ഇൻസ്റ്റഗ്രാമിലൂടെ സഹോദരനാണ് അറിയിച്ചത്. 1990 കളിൽ ഫ്രാൻസിൽ ജനിച്ച കായിക വിനോദമാണ് പാർക്കർ. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക് കുറഞ്ഞ സമയം കൊണ്ട് വിവിധ ചലന രീതികളിലൂടെ ചലനാത്മകമായി മറികടക്കുന്ന കായിക ഇനമാണ് പാർക്കർ. ഇസ്ലാമിക ഡ്രസ് കോഡിന് കീഴിൽ, സ്ത്രീകൾക്ക് അവരുടെ മുഖം, കൈ, കാലുകൾ എന്നിവ മാത്രമേ പൊതുവായി കാണിക്കാൻ അവകാശമുള്ളൂ. 



സ്വയം കീഴടങ്ങണമെന്നും അല്ലെങ്കിൽ പരസ്യമായി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്ന ഫോൺകോളുകൾ ലഭിച്ചതായി തിങ്കളാഴ്ച ഇൻസ്റ്റാഗ്രാം വീഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. ജപലാഘിക്കൊപ്പമുള്ള സ്ത്രീയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K