21 April, 2020 10:23:20 AM
റഗ്ബി സ്റ്റേഡിയങ്ങൾ ബ്രിട്ടന് കോവിഡ് സ്പെഷൽ ആശുപത്രികളാക്കി മാറ്റി
ലണ്ടൻ: കോവിഡ് വ്യാപനത്തോത് ദിനംപ്രതി ഉയരുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ബ്രിട്ടൻ. രാജ്യത്തെ രണ്ട് റഗ്ബി സ്റ്റേഡിയങ്ങൾ ഭരണകൂടം കോവിഡ് സ്പെഷൽ ആശുപത്രികളാക്കി മാറ്റി. വീഡിയോ സന്ദേശത്തിലൂടെ ചാൾസ് രാജകുമാരനാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
കാർഡിഫിലെ പ്രിൻസിപ്പലിറ്റി സ്റ്റേഡിയത്തിൽ മാത്രം 2,000ലേറെ ബെഡ്ഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ച് 16,509 പേരാണ് മരിച്ചത്. 1,24,743 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. 4,700 പേർക്കാണ് ഇവിടെ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്