19 April, 2016 02:56:42 PM
ഐ.സി.സി മാനദണ്ഡം ; ബി.സി.സി.സിയ്‌ക്ക് 1000 കോടി നഷ്‌ടം സംഭവിക്കുമെന്ന്
ചെന്നൈ : രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) വരുമാനം പങ്കിടുന്നതിനുള്ള പുതിയ മാനദണ്ഡം നടപ്പാക്കിയാല്‍ ബി.സി.സി.സിയ്‌ക്ക് 1000 കോടി രൂപ നഷ്‌ടം സംഭവിക്കുമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ മുന്‍ സി.ബി.ഐ ഡയറക്‌ടര്‍ ആര്‍.കെ രാഘവനും മറ്റും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
ബ്രോഡ്‌കാസ്‌റ്റ് വരുമാനം ആറു ശതമാനം വെട്ടിക്കുറച്ചുകൊണ്ട് ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ എടുത്ത തീരുമാനമാണ് ഇതിനു കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു. 2015-23 കാലത്ത് ഐ.സി.സിയില്‍ നിന്ന് ലഭിക്കേണ്ട അറ്റവരുമാനം 21% ആയിരിക്കേ മനോഹര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം ആറു ശതമാനം കുറവ് വരുത്തുമെന്ന് മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ചാണ് ചൂണ്ടിക്കാട്ടുന്നത്. 2031 ആകുമ്പോഴേക്കും ബി.സി.സിഐയുടെ നഷ്‌ടം 3000 കോടിയാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ചീഫ് ജസ്‌റ്റീസ് സഞ്‌ജയ് കിഷന്‍, ജസ്‌റ്റീസ് എസ്. വൈദ്യനാഥന്‍ എന്നിവരുള്‍പെപട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഏപ്രില്‍ 20ന് കേസ് പരിഗണിക്കും. 2007-15 വര്‍ഷങ്ങളില്‍ ബ്രോഡ്‌കാസ്‌റ്റ് വരുമാനം 900 മിലന്‍ ഡോളറിനും 925 മില്യന്‍ ഡോളറിനും മധ്യേയായിരുന്നു. സ്‌പോര്‍സര്‍ഷിപ്പ് വരുമാനം 600-650 മില്യണ്‍ ഡോളറൂം വരും. എന്നാല്‍ ബ്രോഡ്‌കാസ്‌റ്റ് അവകാശം ഇരട്ടിയായിട്ടും 2015-23 കാലയളവില്‍ 1.9 ബില്‍ണ്‍ ഡോളര്‍ മാത്രമാണ് ലഭിക്കുക. സ്‌പോണ്‍സര്‍ഷിപ്പ് അടക്കം 2.5 ബില്യണ്‍ ഡോളറായിരിക്കും ലഭിക്കുക. നിലവിലെ നിരക്ക് അനുസരിച്ച് ഇത് 16,750 കോടി രൂപ മാത്രമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.