18 April, 2016 03:34:58 PM
ക്രിസ് ഗെയ്ലിന്‍റെ ഫോമില്‍ പൂര്‍ണ വിശ്വാസം : വിരാട് കോഹ്ലി
ബംഗളൂരു : ഐപിഎല്ലിലെ ഈ സീസണില്‍ സാധ്യതകളേറെയുള്ള റോയല്‍ ചലഞ്ചേഴ്സിനെ ഇപ്പോള്‍ ഏറ്റവും വലയ്ക്കുന്നത് സൂപ്പര്‍ ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ലിന്‍റെ മോശം ഫാമാണ്. ആരാധാകര്‍ ഗെയ്ലിന്‍റെ ഫോമിനെ ആശങ്കയോടെയാണ് വീക്ഷിക്കുന്നതെങ്കിലും ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിക്ക് ഗെയ്ലില്‍ പൂര്‍ണ വിശ്വാസമാണ്.
ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിറം മങ്ങിയെന്നുവെച്ച് ഗെയ്ലിനെ പോലൊരു ബാറ്റ്സ്മാനെ എഴുതിത്തള്ളരുതെന്നും മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്താന്‍ ഗെയ്ലിനാകുമെന്നും കോഹ്ലി പറഞ്ഞു.
ഐപിഎല്ലിലെ ഈ സീസണിലെ രണ്ട് മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ ഒരു റണ്ണും രണ്ടാമത് റണ്ണൊന്നുമില്ലാതെയുമാണ് ഗെയ് ല്‍ മടങ്ങിയത്.