04 April, 2020 02:35:44 PM
കോവിഡ്-19: ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍-17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് മാറ്റി
ദില്ലി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍-19 വനിത ഫുട്‌ബോള്‍ ലോകകപ്പ് മാറ്റിവച്ചു. ഇന്ത്യയില്‍ അഞ്ചു വേദികളിലായി നവംബറില്‍ നടക്കാനിരുന്ന ലോകകപ്പ് മത്സരക്രമമാണ് മാറ്റിയിരിക്കുന്നത്. കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍, അഹ്മ്മദാബാദ്, നവി മുംബൈ എന്നിവിടങ്ങളിലായി നവംബര്‍ 2 മുതല്‍ 21 വരെയാണ് മത്സരം നടക്കാനിരുന്നത്. 16 ടീമുകളാണ് ലോകകപ്പ് യോഗ്യത നേടിയത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരിട്ട് യോഗ്യത നേടിയിരുന്നു.
യു-17 വനിതാ ഫിഫ ലോകകപ്പില്‍ ഇനന്ത്യന്‍ പെണ്‍പട ആദ്യമായാണ് യോഗ്യത നേടുന്നത്. ഫിഫ കൗണ്‍സില്‍ ഓഫ് ബ്യൂറോ അടുത്തിടെ രൂപവത്കരിച്ച ഫിഫ കോണ്‍ഫഡറേഷന്‍സ് വര്‍ക്കിങ്ങ് ഗ്രൂപ്പ് ആണ് അന്തിമ തീരുമാനമെടുത്തത്. പനാമ കോസ്റ്റാ റിക്കയില്‍ ഈ വര്‍ഷം ആഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലായി നടത്താനിരുന്ന അണ്ടര്‍-20 ഫിഫ വനിതാ ലോകകപ്പും മാറ്റിവയ്ക്കണമെന്ന് സമിതി ഫിഫ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.