16 April, 2016 10:01:14 PM
അസ് ലൻഷാ കപ്പ് ഹോക്കി: ഇന്ത്യയെ പരാജയപ്പെടുത്തി ആസ്ട്രേലിയ കിരീടം തിരിച്ചുപിടിച്ചു
മലേഷ്യ : സുൽത്താൻ അസ് ലൻഷാ കപ്പ് ഹോക്കി ഫൈനലിൽ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇന്ത്യ ആസ്ട്രേലിയയോടാണ് പരാജയപ്പെട്ടത്. ടോം ക്രെയ്ഗ് (25 - 35), മാറ്റ് ഗോഡെസ് (43 - 57) എന്നിവർ നേടിയ ഇരട്ടഗോളുകളിലൂടെ കഴിഞ്ഞ വർഷം കൈവിട്ട കിരീടം തിരിച്ചുപിടിച്ച ആസ്ട്രേലിയയുടെ ഒമ്പതാം കിരീടനേട്ടമാണിത്. ഗ്രൂപ്പ് ഘട്ടത്തിലും ആസ്ട്രേലിയ ഇന്ത്യയെ 5–1ന് തോൽപ്പിച്ചിരുന്നു.
ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ ഫൈനൽ പ്രവേശം നേടിയത്. അസ് ലൻഷാ കപ്പിൽ ഇന്ത്യ ഏഴാമത്തെ തവണയാണ് ഫൈനലിൽ എത്തിയത്. 2010ലാണ് ഇന്ത്യ അവസാനമായി അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റിൽ കിരീടം ചൂടിയത്.