21 March, 2020 08:14:14 PM


ഇപ്പോള്‍ ടെന്നീസ് കളിക്കുന്നതും ടൂര്‍ണമെന്‍റ് ജയിക്കുന്നതുമല്ല പ്രധാനം - സാനിയ മിര്‍സ



ഹൈദരാബാദ് : തനിക്ക് ടെന്നീസ് എന്നാല്‍ ജീവനാണ്. പലപ്പോഴായി സാനിയ ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. അമ്മയായതിന് ശേഷം കുറച്ച് മുമ്പാണ് നാളുകള്‍ക്ക് സാനിയ ടെന്നീസ് കോര്‍ട്ടിലേക്ക് തിരികെ വന്നത്. എന്നാല്‍ കൊറോണ ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തില്‍ പരിശീലനത്തിന് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. സാഹചര്യത്തിന് അനുസരിച്ച് പെരുമാറണമെന്നും കൊറോണ തടയുന്നതിനായി പല ഇഷ്ടങ്ങളും മാറ്റിവെക്കേണ്ടി വരുമെന്നും സാനിയ പറയുന്നു. ഒപ്പം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മാറ്റിവെച്ചതിനെ വിമര്‍ശിച്ച താരങ്ങള്‍ക്കെതിരെയും സാനിയ പ്രതികരിച്ചു.


ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെപ്റ്റംബറിലേക്ക് മാറ്റിവെച്ചത് ട്വിറ്ററിലൂടെയാണ് അറിഞ്ഞതെന്നും ഔദ്യേഗികമായ അറിയിപ്പ് ലഭിച്ചില്ലെന്നും വ്യക്തമാക്കി ചില താരങ്ങള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രതികരണവുമായി എത്തിയത് ശരിയല്ലെന്നും ഇപ്പോള്‍ ടെന്നീസ് കളിക്കുന്നതോ ടൂര്‍ണമെന്റ് വിജയിക്കുന്നതോ അല്ല പ്രസക്തമായ കാരണമെന്നും സാനിയ പറഞ്ഞു.


രണ്ടാഴ്ച മുമ്പാണ് താരം അടങ്ങുന്ന ഇന്ത്യന്‍ ടീം ദുബായില്‍ നിന്നും എത്തുന്നത്. ഫെഡറേഷന്‍ കപ്പ് ഏഷ്യ ഒഷ്യാനിയ ഗ്രൂപ് മത്സരത്തില്‍ ജയിച്ച് ഇന്ത്യന്‍ ടീ േഫെഡറേഷന്‍ കപ്പ് പ്ലേ ഓഫ് യോഗ്യത നേടിയിരുന്നു. ചരിത്രത്തില്‍ ആദ്യമായണ് ഇന്ത്യന്‍ ടീം ഇത്തരത്തിലൊരു നേട്ടത്തില്‍ എത്തുന്നത്. വിജയത്തിന് ശേഷം നാട്ടില്‍ തിരികെ എത്തിയ സാനിയ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. മറ്റൊരു ടീമംഗമായ അങ്കിത റെയ്‌നയും പൂനെയിലെ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. നിലവില്‍ കൊവിഡ് 19 ടെസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും താരം വ്യക്തമാക്കി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K