11 March, 2020 02:22:03 AM
വനം കായികമേള: ഛത്തിസ്ഗഡ് ചാമ്പ്യന്മാര്; 110 മെഡലുകളുമായി കേരളം മൂന്നാമത്
ഭൂവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന 25-ാമത് ദേശീയ വനം കായികമേളയില്‍ 110 മെഡലുകള്‍ നേടി കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 30 സ്വര്‍ണം, 26 വെള്ളി, 30 വെങ്കലം, 24 നാലാംസ്ഥാനം എന്നിവയുള്‍പ്പെടെ 311പോയിന്റുകളാണ് കേരളം നേടിയത്.
നിലവിലെ ചാമ്ബ്യന്മാരായ ഛത്തീസ്ഗഡ് 461പോയിന്റുമായി ഒന്നാം സ്ഥാനവും 450 പോയിന്റുമായി കര്‍ണ്ണാടക രണ്ടാം സ്ഥാനവും നേടി. മദ്ധ്യ പ്രദേശിനാണ് നാലാംസ്ഥാനം. വിവിധ സംസ്ഥാനങ്ങളിലെയുംകേന്ദ്രഭരണ പ്രദേശങ്ങളിലേയും മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള 33 ടീമുകളിലെ 2208 കായികതാരങ്ങളാണ് വനം കായികമേളയില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്.