14 February, 2020 11:11:37 PM


ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കൽ ക്ലാർക്ക് വിവാഹമോചിതനായി



കാന്‍ബറ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ മൈക്കൽ ക്ലാർക്ക് വിവാഹ മോചിതനായി. ഭാര്യ കൈലിയുമായുള്ള ഏഴുവർഷത്തെ ദാമ്പത്യ ബന്ധമാണ് അവസാനിപ്പിച്ചത്. 2012ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് നാല് വയസുള്ള ഒരു മകളുമുണ്ട്. കഴിഞ്ഞ അഞ്ചു മാസമായി ഇവർ ഒരുമിച്ച് അല്ലായിരുന്നു താമസം. 2010ൽ ഓസ്ട്രേലിയൻ മോഡൽ ലാറ ബിങ്ക്ളുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു ശേഷമായിരുന്നു കൈലിയുമായി ക്ലാർക്ക് അടുത്തത്.


ഹൈസ്കൂളിൽ ഒരുമിച്ച് പഠിച്ച കൈലിയുമായി ട്വിറ്ററിലൂടെ ആയിരുന്നു ക്ലാർക്ക് അടുത്തത്. ബിങ്ക്ളുമായുള്ള വേർപിരിയലുനു ശേഷം കൈലിയമായുള്ള ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്കായി 115 ടെസ്റ്റ് കളിച്ച ക്ലര്‍ക്ക് 8643 റണ്‍സ് നേടിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K