08 February, 2020 07:37:32 PM


നുവാൽസ് സെവൻസ് ഫുട്ബോള്‍: പെനാൽറ്റി ഷൂട്ട് ഔട്ട് തുണച്ചു; കേരള ജേതാക്കളായി



കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ്‌ ലീഗൽ സ്റ്റഡീസ് (നുവാൽസ്) കൊച്ചി, സംഘടിപ്പിച്ച രണ്ടാമത് അഖില കേരള ഇൻറ്റർ യൂണിവേഴ്‌സിറ്റി ഇൻവിറ്റേഷണൽ സെവൻസ് ഫുട്ബോൾ ടൂർണമെറ്റിന്‍റെ ഫൈനലിൽ  കേരള യൂണിവേഴ്‌സിറ്റി പെനാൽറ്റി ഷൂട്ട് ഔട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കു കൊച്ചിൻ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. ഡൊമിനിക് സാവിയോ (കേരള യൂണിവേഴ്‌സിറ്റി)യാണ് ഫൈനലിലെ മികച്ച കളിക്കാരന്‍.


ടൂർണമെൻറിലെ മികച്ച കളിക്കാരനായി രാകേഷ് (കൊച്ചിൻ യൂണിവേഴ്‌സിറ്റി), ടൂർണമെൻറിലെ മികച്ച ഗോൾ കീപ്പറായി വി. എസ്. അർജുനെയും തിരഞ്ഞെടുത്തു. നുവാൽസ് രജിസ്ട്രാർ എം. ജി. മഹാദേവ് ഉൽഘാടനം ചെയ്‌ത ടൂർണമെന്‍റിന്‍റെ സമ്മാനദാനം വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ. സി.സണ്ണി നിർവഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ. എം. വിജയൻ, ഫൈനലിലെ മുഖ്യാതിഥിയായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K