08 February, 2020 05:00:27 PM


രണ്ടാം ഏകദിനത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ നിര; ന്യൂസീലൻഡിന്‌ പരമ്പര



ഓക്‌ലൻഡ്‌:  ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്‌ക്ക്‌ തോൽവി. 274 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 22 റണ്‍സ്‌ അകലെ പരാജയം സമ്മതിക്കുകയായിരുന്നു. 48.3 ഓവറില്‍ 251 റണ്‍സിന് ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടാരം കയറി. അര്‍ധ സെഞ്ചുറികളോടെ ശ്രേയസ് അയ്യരും(52) രവീന്ദ്ര ജഡേജയും (55) മാത്രമാണ് പിടിച്ചു നിന്നത്. സെയ്‌നി 45 റണ്‍സെടുത്തു. ഇതോടെ മൂന്ന്‌ മത്സരങ്ങളുടെ പരമ്പര ന്യൂസീലൻഡ്‌ സ്വന്തമാക്കി.


കെ.എല്‍ രാഹുല്‍ നാലു റണ്‍സിനും കേദാര്‍ ജാദവ് ഒമ്പതു റണ്‍സിനും പുറത്തായി. ഠാക്കൂര്‍ 18 റണ്‍സെടുത്തപ്പോള്‍ ചാഹല്‍ 10 രണ്‍സെടുത്തു. ബൂംറ റണ്‍സ1ന്നുമെടുക്കാതെ പുറത്താവാതെ നിന്നു. 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യക്ക് ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ നഷ്ടപ്പെട്ടു. മൂന്നു റണ്‍സെടുത്ത മായങ്കിനെ ബെന്നെറ്റ് പുറത്താക്കി. പിന്നലെ 24 റണ്‍സെടുത്ത പൃഥ്വി ഷായെ ജാമിസണും പുറത്താക്കി. ജാമിസണ്‍ന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്.


വിരാട് കോലി 15 റണ്‍സിന് പുറത്തായപ്പോള്‍ കെ.എല്‍ രാഹുലിനും അധികം ആയുസുണ്ടായിരുന്നില്ല. എട്ടു പന്തില്‍ നാല് റണ്‍സായിരുന്നു സമ്പാദ്യം. കേദര്‍ ജാദവ് ഒമ്പത് റണ്‍സിന് പുറത്തായി.  അടുത്തത് ശ്രേയസ് അയ്യരുടെ ഊഴമായിരുന്നു. 57 പന്തില്‍ ഏഴു ഫോറും ഒരു സിക്സും സഹിതം 52 റണ്‍സെടുത്ത ശ്രേയസിനെ ബെന്നെറ്റ് പുറത്താക്കി.  നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് അടിച്ചു. എട്ടു വിക്കറ്റിന് 197 റണ്‍സ് എന്ന നിലയിലായിരുന്ന ന്യൂസീലന്‍ഡിനെ റോസ് ടെയലര്‍ രക്ഷിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K