29 January, 2020 05:45:54 PM
നുവാൽസിൽ സെവൻസ് ഫുട്ബാൾ: കേരളത്തിലെ എട്ടു സർവ്വകലാശാലകൾ പങ്കെടുക്കും
കൊച്ചി: നുവാൽസിന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എട്ടു സർവ്വകലാശാലകളെ ഉൾപ്പെടുത്തി അന്തർസർവകലാശാലാ സെവൻസ് ഫുട്ബോൾ മത്സരം ഫെബ്രുവരി മൂന്നിന് തുടങ്ങും. നുവാൽസ് ഫ്‌ളഡ്‌ലൈറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളില്‍ കേരള, എം ജി, ശ്രീശങ്കര, കുസാറ്റ്, ഫിഷറീസ്, വെറ്റിനറി, അഗ്രിക്കൾച്ചറൽ, നുവാൽസ് ടീമുകളാണ് പങ്കെടുക്കുക. കഴിഞ്ഞ വർഷം കേരള സർവ്വകലാശാലയാണ് ട്രോഫി നേടിയത്. ടൂർണമെന്‍റ് വൈസ് ചാൻസലർ ഡോ സണ്ണി ഉദ്ഘാടനം ചെയ്യും.