29 January, 2020 05:43:05 PM
കൊറോണാ വൈറസ്: ടോക്കിയോ ഓളിമ്പിക്സും ആശങ്കയുടെ നിഴലില്‍
കൊച്ചി: മരണം വിതച്ച് ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് 2020 ജപ്പാൻ ഒളിമ്പിക്സിലും ആശങ്ക പരത്തുന്നു. ചൈനയിൽ ഭീതി വിതച്ച് അതിവേഗം പടരുന്ന കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളുടെ വേദി മാറ്റി. ചൈനയിലെ വുഹാനിൽ നടക്കേണ്ടിയിരുന്ന വനിതാ ഫുട്ബോൾ, ബോക്സിംഗ് മത്സരങ്ങളാണ് നാൻജിംഗിലേക്ക് മാറ്റിയത്.
അതേസമയം, അടുത്ത മാസം മൂന്ന് മുതൽ 14വരെ നടക്കേണ്ട ബോക്സിംഗ് യോഗ്യതാ മത്സരങ്ങളും ആശങ്കയുടെ നിഴലിലാണ്. ഒളിമ്പിക് ബോക്സിംഗ് യോഗ്യതയ്ക്കായി ഇന്ത്യയുടെ മേരി കോം അടക്കമുള്ളവർ മത്സരിക്കുന്നുണ്ട്. മുൻനിശ്ചയിച്ചതുപോലെ ഫെബ്രുവരി മൂന്ന് മുതൽ ഒമ്പത് വരെ വനിതാ ഫുട്ബോൾ യോഗ്യത മത്സരങ്ങൾ നടക്കും. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒമ്പത് വരെയാണ് ടോക്കിയോ 2020 ഒളിമ്പിക്സ്.