25 January, 2020 10:17:42 PM
കാണികളിലൊരാളെ തെറിവിളിച്ച സംഭവം; ബെന്‍ സ്റ്റോക്‌സ് മാപ്പു പറഞ്ഞു
ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പുറത്തായി മടങ്ങുന്നതിനിടെ കാണികളിലൊരാളെ തെറിവിളിച്ച സംഭവത്തില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ് മാപ്പുപറഞ്ഞു.വാന്‍ഡറേഴ്സില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ആന്റിച്ച് നോര്‍ടെയുടെ പന്തില്‍ പുറത്തായ സ്റ്റോക്ക്സ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ കാണികളിലൊരാള്‍ താരത്തെ എന്തോ പറഞ്ഞ് കളിയാക്കി. ഇതിനെതിരേ ഉടന്‍ തന്നെ സ്റ്റോക്ക്സ് കടുത്ത ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു.
സംഭവം ലൈവായി സംപ്രേഷണം ചെയ്യപ്പെട്ടില്ലെങ്കിലും പിന്നീട് ഇതിന്റെ വീഡിയോ പുറത്തുവരികയും അത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
പിന്നാലെ താരത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം ക്ഷമാപണം നടത്തിയത്.എന്നിരുന്നാലും ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം ആര്‍ട്ടിക്കിള്‍ 2.3 അനുസരിച്ചുള്ള കുറ്റമാണ് സ്റ്റോക്ക്സ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ താരത്തിനെതിരേ അച്ചടക്കനടപടി എടുക്കാനുള്ള സാധ്യതയുണ്ട്.