16 January, 2020 08:26:36 PM


എട്ട് ഏകദിനം, മൂന്ന് ടെസ്റ്റ്; ധോണിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ബിസിസിഐ



ന്യൂഡല്‍ഹി: ധോണിയുമായി വാര്‍ഷിക കരാറില്‍ ഏര്‍പ്പെടാതിരുന്നതിന് പിന്നാലെ വിശദീകരണവുമായി ബിസിസിഐ വൃത്തങ്ങള്‍. എട്ട് ഏകദിനങ്ങള്‍, അതല്ലെങ്കില്‍ മൂന്ന് ടെസ്റ്റ് കരാര്‍ കാലയളവില്‍ കളിച്ചിരിക്കണം എന്ന നിയമം ധോനിയുടെ കാര്യത്തിലും പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഏഷ്യാ കപ്പ് ട്വന്റി20യില്‍ ആവശ്യമായ അത്രയും മത്സരങ്ങള്‍ കളിച്ചാല്‍ ധോണി ബിസിസിഐയുടെ വാര്‍ഷിക കരാര്‍ ലിസ്റ്റിലേക്ക് ഉള്‍പ്പെടും. ആ സീസണില്‍ ടീം എത്ര ട്വന്റി20 കളിക്കുന്നത് എന്നതുമായി ബന്ധപ്പെട്ടിരിക്കും ഇത്.ട്വന്റി20 ലോകകപ്പും, ഏഷ്യാ കപ്പ് ട്വന്റി20യും ബിസിസിഐ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കരാര്‍ കാലയളവില്‍ ഉള്‍പ്പെടില്ല.


2020 ഒക്ടോബര്‍ 10നാണ് ട്വന്റി20 ലോകകപ്പ് തുടങ്ങുന്നത്. ഏഷ്യാ കപ്പ് ട്വന്റി20 സെപ്തംബറിലും. രണ്ട് ടൂര്‍ണമെന്റും ഈ കരാര്‍ കാലാവധിയുടെ പരിധിയില്‍ വരില്ലെന്നിരിക്കെ ധോണി യുടെ പേര് ഉള്‍പ്പെടുത്തുന്നത് എന്തിനെന്ന ചോദ്യമാണ് ബിസിസിഐ വൃത്തങ്ങള്‍ ഉന്നയിക്കുന്നത്.


21 ട്വന്റി20യാണ് വാഷിങ്ടണ്‍ സുന്ദര്‍ കളിച്ചത്. അവയില്‍ പത്തെണ്ണം എങ്കിലും ഈ സീസണിലായിരിക്കും. ഈ വര്‍ഷം കൂടുതല്‍ ട്വന്റി20യും കളിച്ചു. അതിനാലാണ് വാഷിങ്ടണ്‍ സുന്ദറിന് കരാര്‍ ലഭിച്ചത്.ഗ്രൂപ്പ് ബി കരാര്‍ ലഭിക്കാന്‍ മൂന്ന് ടെസ്റ്റ് കളിക്കണം. ഇതിലൂടെ കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് സിയിലായിരുന്ന വൃദ്ധിമാന്‍ സാഹ ഗ്രൂപ്പ് ബിയിലേക്ക് എത്തി. മായങ്ക് അഗര്‍വാളിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പൃഥ്വി ഷാ ഒരു മത്സരത്തില്‍ കൂടി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ടേനെ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K