06 April, 2016 01:08:44 PM


ജഡേജയുടെ വിവാഹം 17ന് ; ധോണിയെയും റെയ്‌നയെയും ക്ഷണിക്കാത്തത് വാര്‍ത്തയായി



ദില്ലി :  ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും മെക്കാനിക്കല്‍ എഞ്ചിനീയര്‍ റിവാബ സൊലാങ്കിയും തമ്മില്‍ വിവാഹിതരാകുന്നു. ഈ മാസം 17ന് നടക്കുന്ന വിവാഹത്തിന്‌ ജഡേജ തന്റെ സഹതാരങ്ങളെ എല്ലാവരെയും ക്ഷണിച്ചുവെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ എം.എസ്‌ ധോണിയെയും ഓള്‍റൗണ്ടര്‍ സുരേഷ്‌ റെയ്‌നയെയും വിവാഹത്തിന്‌ ക്ഷണിക്കാത്തത് വാര്‍ത്തയായി.


ഒരു ബംഗാളി വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ഇതിന്റെ കാരണം ജഡേജ തന്നെ വ്യക്‌തമാക്കുകയും ചെയ്‌തു. ധോണിയെയും റെയ്‌നയെയും വിവാഹത്തിന്‌ താന്‍ ക്ഷണിക്കേണ്ട ആവശ്യമില്ല. കാരണം അത്രയ്‌ക്കും അടുപ്പമാണ്‌ തങ്ങള്‍ തമ്മിലുള്ളതെന്നും വിവാഹത്തിന് അവര്‍ വരുമെന്ന്‌ തനിക്ക്‌ ഉറപ്പാണെന്നും ജഡേജ പറഞ്ഞു. വേണമെങ്കില്‍ അവര്‍ക്ക്‌ പ്രത്യേക ക്ഷണക്കത്ത്‌ നല്‍കുമെന്നും ജഡേജ വ്യക്‌തമാക്കി.


ഫെബ്രുവരിയിലായിരുന്നു ജഡേജയുടെയും റിവാബ സൊലാങ്കിയുടെയും വിവാഹ നിശ്‌ചയം. നേരത്തെ റിവാബയുടെ പിതാവ്‌ ജഡേജയ്‌ക്ക് 97 ലക്ഷം വില മതിക്കുന്ന ഔഡി ക്യു 7 സമ്മാനിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K