10 January, 2020 09:26:40 PM


ഡിസില്‍വയുടെ പന്തില്‍ കുരുങ്ങി സഞ്ജു പുറത്ത് : ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് 201 റണ്‍സ്



പൂന: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളിക്കാനിറങ്ങിയ മത്സരത്തില്‍ ആയിഥേയര്‍ക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ അര്‍ധസെഞ്ചുറിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശര്‍ദുള്‍ താക്കുര്‍-മനീഷ് പാണ്ഡെ കൂട്ടുകെട്ടിന്റെ പ്രകടനവുമാണ് ഇന്ത്യയെ 200 കടത്തിയത്.


ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. തകര്‍ത്തടിച്ച ഓപ്പണിംഗ് വിക്കറ്റ് ഇന്ത്യക്കു മികച്ച തുടക്കം നല്‍കി. 10.5 ഓവറില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഇന്ത്യന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിക്കാന്‍ ലങ്കയ്ക്കു കഴിഞ്ഞത്. 36 പന്തില്‍ 52 റണ്‍സ് നേടിയ ധവാനാണ് പുറത്തായത്.


രണ്ടാം ട്വന്റി 20 മത്സരം മാത്രം കളിക്കുന്ന സഞ്ജു സാംസണെയാണ് വിരാട് കോഹ്ലി തന്റെ സ്ഥാനം നല്‍കി മൂന്നാമത് ബാറ്റിംഗിന് ഇറക്കിയത്. നേരിട്ട ആദ്യ പന്തുതന്നെ സിക്‌സറിനു പായിച്ച് സഞ്ജു നായകനെ ന്യായീകരിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ സഞ്ജുവിനു പിഴച്ചു. ഡിസില്‍വയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി സഞ്ജു പുറത്ത്. തൊട്ടുപിന്നാലെ കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും മടങ്ങി. സല്‍ 36 പന്തില്‍നിന്ന് 54 റണ്‍സ് നേടിയപ്പോള്‍, നാലു റണ്‍സായിരുന്നു അയ്യരുടെ സന്പാദ്യം. ഇതോടെ വിക്കറ്റ് നഷ്ടപ്പെടാതെ 97 എന്ന നിലയില്‍നിന്ന് 122/4 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K