10 January, 2020 07:37:49 PM
ഒടുവിൽ സഞ്ജു സാംസണ് ടീമിൽ; പന്തിനു വിശ്രമം; പൂന ട്വന്റി 20 യിൽ ഇന്ത്യക്കു ബാറ്റിംഗ്
പൂന: പൂന ട്വന്റി 20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. നിർണായകവും പരന്പര വിജയികളെ നിർണയിക്കുന്നതുമായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയാണ് ഇന്ത്യ പൂനയിൽ കളിക്കാനിറങ്ങുന്നത്. റിഷഭ് പന്തിനു വിശ്രമം നൽകിയാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്.
യുസ്വേന്ദ്ര ചാഹലും മനീഷ് പാണ്ഡെയും ടീമിൽ ഇടംപിടിച്ചപ്പോൾ, കുൽദീപ് യാദവും ശിവം ദുബെയും പുറത്തായി. രണ്ടു മാറ്റങ്ങളുമായാണു ശ്രീലങ്ക ഇറങ്ങുന്നത്. ആഞ്ചലോ മാത്യൂസ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. പരന്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ ഇന്ത്യക്കായിരുന്നു വിജയം.