03 January, 2020 10:45:45 PM
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ; ഇംഗ്ലണ്ടിന് രക്ഷകനായി ഒല്ലി പോപ്പ്
കേപ് ടൗണ്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിരെ ടോസ് നേടി ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിനം കളി അവസാനിക്കുമ്‌ബോള്‍ ഇംഗ്ലണ്ട് ഒമ്ബത് വിക്കറ്റ് നഷ്ട്ടത്തില്‍ 262 റണ്‍സ് നേടിയിട്ടുണ്ട്. 56 റണ്‍സ് നേടിയ യുവതാരം ഒല്ലി പോപ്പും 3 റണ്‍ നേടിയ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് ക്രീസിലുള്ളത്.
മുതിര്‍ന്ന താരങ്ങള്‍ കളിമറന്നപ്പോള്‍ 22 ക്കാരനായ ഒല്ലി പോപ്പിന്റെ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ട് സ്‌കോര്‍ 250 കടത്തിയത്. ബെന്‍ സ്റ്റോക്സ് 47 റണ്‍സും ജോ ഡെന്‍ലി 38 റണ്‍സും ക്യാപ്റ്റന്‍ ജോ റൂട്ട് 35 റണ്‍സും ജോസ് ബട്ട്‌ലര്‍ 27 പന്തില്‍ നിന്നും 29 റണ്‍സും നേടി പുറത്തായി.സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഫിലാന്‍ഡര്‍, റബാഡ, ആന്റിച് നോര്‍ത്‌ജെ, പ്രിറ്റോറിയസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി.