01 January, 2020 09:16:21 PM


കാമുകിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ



ദില്ലി : പുതുവര്‍ഷത്തില്‍ സന്തോഷ വാര്‍ത്ത പങ്ക് വെച്ച് ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. സെര്‍ബിയന്‍ നടി നടാഷാ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹ നിശ്ചയം നടന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് പാണ്ഡ്യ പുറത്ത് വിട്ടത്. ദുബായില്‍ നടന്ന ചടങ്ങിലാണ് ഇരുവരും മോതിരം കൈമാറിയത്. പാണ്ഡ്യയുടെ വളരെ അടുത്ത സുഹൃത്തുക്കളാണ് ദുബായില്‍ കപ്പലില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.


വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളും ഒരു ചെറിയ വീഡിയോയുമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ പങ്കുവെച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പാണ്ഡ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.ആരാധകരുടെ ഏറെ നാളത്തെ സംശയങ്ങളാണ് ഇതിലൂടെ അവസാനിച്ചത്. നേരത്തെ ഇക്കാര്യത്തോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ബോളിവുഡ് നടിയും, മോഡലും നല്‍ത്തകിയുമായ നടാഷ ഐറ്റം സോങ്ങുകളില്‍ സ്ഥിരം സാന്നിധ്യമാണ്. ബിഗ് ബോസിലൂടെയാണ് താരം പ്രശസ്തി നേടിയത്. നടാഷയുടെ ഇമ്രാന്‍ ഹാഷ്മി, റിഷി കപൂര്‍, എന്നിവരോടൊപ്പമുള്ള ദ ബോഡി എന്ന സിനിമയിലാണ് നടാഷാ അവസാനമായി അഭിനയിച്ചത്.


അതേസമയം, പുറംഭാഗത്തെ വേദന തുടര്‍ച്ചയായി അലട്ടിയതു കാരണം ശസ്ത്രക്രിയക്കു വിധേയനായ പാണ്ഡ്യ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയ്ക്കു ശേഷം താരം വിശ്രമത്തിലായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K