30 December, 2019 09:14:00 PM
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് ഒന്നാമത് : തൊട്ടുപിന്നാലെ സ്റ്റീവ് സ്മിത്തും
ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ 928 പോയിന്റുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്. തൊട്ടുപിറകില്‍ തന്നെ ഓസീസ് താരം സ്റ്റീവ് സ്മിത്തും ഉണ്ട്. സ്റ്റീവ് സ്മിത്തിന് 911 പോയിന്റാണ് ഉള്ളത്. ന്യുസിലന്‍ഡുമായി നടന്ന ആദ്യ രണ്ട് മത്സരങ്ങളില്‍ സ്മിത്തിന് കാര്യമായ പ്രകടനം നടത്താന്‍ സാധിക്കാത്തതിനാലാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് തന്നെ തുടര്‍ന്നത്.
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിയെ സെന്‍സേഷന്‍ മര്‍നസ് ലബുഷാനെ നാലാം സ്ഥാനത്തെത്തി. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെ പിന്നിലാക്കിയാണ് ലബുഷാനെ നാലാം സ്ഥാനത്തേക്ക് എത്തിയത്. പൂജാര അഞ്ചാം സ്ഥാനത്താണ്. പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് ആറാമത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ റഹാനെ ഏഴാം സ്ഥാനത്തുണ്ട്.
ക്വിന്റണ്‍ ഡി കോക്ക് ആദ്യ പത്തിലെത്തി. ഇംണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനത്തോടെയാണിത്. വാര്‍ണര്‍ എട്ടാമതും ഇംണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് പത്താം സ്ഥാനത്തുമാണ്.ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഓസീസ് താരം പാറ്റ് കമ്മിന്‍സാണ്. രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്‌നറാണ്. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തിലുണ്ട്. ജസ്പ്രീത് ബുംറ (4), ആര്‍ അശ്വിന്‍ (9), മുഹമ്മദ് ഷമി (10) എന്നിവരാണ് ബൗളര്‍മാര്‍.