28 December, 2019 08:41:41 PM
മലയാളികളുടെ സുവര്‍ണ്ണ താരം സഹല്‍ അബ്ദുല്‍ സമദ് ആദ്യ ഇലവനില്‍ ഇടം നേടി
കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഐഎസ്എല്‍ പോരാട്ടം ഇന്ന് കലൂരില്‍ നടക്കും. കളിയുടെ സ്‌ക്വാഡ് പുറത്ത് വന്നു. ഇക്കൊല്ലം അവസാനിക്കും മുന്‍പ് ഒരു ജയം മാത്രം ലക്ഷ്യം വെച്ചാണ് കേരള ബ്ലസ്റ്റേഴ്‌സ് ഇന്ന് കലൂരില്‍ ഇറങ്ങുന്നത്. സീസണിലെ പകുതി മത്സരങ്ങള്‍ കഴിഞ്ഞിട്ടും ലീഗില്‍ ഒമ്ബതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോളുള്ളത്.
9 മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. മലയാളികളുടെ സുവര്‍ണ്ണ താരം സഹല്‍ അബ്ദുല്‍ സമദ് ആദ്യ ഇലവനില്‍ ഇടം നേടി. ക്യാപ്റ്റന്‍ ഒഗ്ബചെ ഇന്നുണ്ട്. മെസ്സി, രാഹുല്‍ കെപി, സുയിവര്‍ലൂണ്‍ എന്നിവരുടെ സ്ഥാനം ബെഞ്ചിലാണ്. കേരള ബ്ലാസ്റ്റേഴ്‌സ്; രെഹ്നേഷ്, ജെസ്സെല്‍, ഡ്രൊബരോവ്,രാജു, റാകിപ്, ആര്‍കസ്, മുസ്തഫ, സഹല്‍, സത്യസെന്‍, പ്രശാന്ത്, ഒഗ്‌ബെചെ