27 December, 2019 09:50:42 PM


അര്‍ജന്‍റീനിയന്‍ താരത്തെ സ്വന്തമാക്കി ആരാധകരെ ഞെട്ടിക്കാന്‍ ഗോകുലം കേരള എഫ്‌സി



കോഴിക്കോട് : ഗോകുലം കേരള എഫ്‌സി അര്‍ജന്റീനിയന്‍ താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. അര്‍ജന്റീനിയന്‍ മിഡ്ഫീല്‍ഡര്‍ താരമായ മാറ്റിയാസ് വെറോണാണ് ഗോകുലം കേരള സ്വന്തമാക്കാന്‍ ശ്രമിക്കുന്ന അര്‍ജന്റീനിയന്‍ താരം. ടീമില്‍ അംഗമാകുന്നതിന് മുന്നോടിയായിട്ടുള്ള ട്രയല്‍സിന് വിധേയനായി കൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. കേരളത്തില്‍ നിന്നുള്ള ഐ ലീഗ് കിരീട പ്രതീക്ഷയാണ് ഗോകുലം.


ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ച ഗോകുലത്തിന് മോഹന്‍ ബാഗിനോടുള്ള വീണു. മിഡ്ഫീല്‍ഡറിനെ തേടിയുള്ള ശ്രമം തുടങ്ങിയ ഗോകുലം കേരളയുടെ പരിശീലകന്‍ ഫെര്‍ണാണ്ടോ വലേറ മാറ്റിയാസ് വെറോണിലാണ് അവസാനിച്ചത്. ടീമിലെ മോശം പ്രകടനം നടത്തുന്ന അറ്റാക്കേഴ്‌സിനെ പിന്താങ്ങുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന ഇദ്ദേഹത്തെ കൊണ്ട് വരുന്നത്. നിലവില്‍ അര്‍ജന്റീനിയന്‍ ക്ലബായ യുവെന്റഡ് അര്‍ സി എന്ന ക്ലബ്ബിലാണ് താരമുള്ളത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K