27 December, 2019 09:05:10 PM
ക്രിസ്മസിന് ആശംസ നേര്‍ന്ന് ഇന്ത്യന്‍ ആരാധകരുടെ കണ്ണില്‍ കരടായി മാറി ഷുഐബ് മാലിക്
കറാച്ചി : ക്രിസ്മസിന് ആശംസ നേര്‍ന്ന് ഇന്ത്യന്‍ ആരാധകരുടെ കണ്ണില്‍ കരടായി മാറിയിരക്കുകയാണ് പാക് മുന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്. ക്രിസ്മസ് ആശംസ നേര്‍ന്ന മാലിക് ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ഓര്‍മയും പങ്ക്വെച്ചു.
2012 ഡിസംബര്‍ 25ന് ഇന്ത്യക്കെതിരെ ടി20 വിജയം നേടിയതിന്റെ ചിത്രമാണ് മാലിക് ക്രിസമസ് ആശംസ നേര്‍ന്ന് പങ്കുവെച്ചത്. ധോണിക്കും ഇന്ത്യന്‍ ആരാധകര്‍ക്കും നേരെ മുഷ്ട്ടി ചുരുട്ടി വിജയം ആഘോഷിക്കുന്ന ചിത്രം പങ്ക്വെച്ച് ഹാപ്പി ഡിസംബര്‍ 25 എന്നാണ് മാലിക് എഴുതിയത്.
ഇതോടെ ഇന്ത്യക്കാരായ ക്രിക്കറ്റ് ആരാധകര്‍ രോക്ഷം കൊള്ളുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഡക്കായി പുറത്തായതുള്‍പ്പെടെ മാലിക്കിന്റെ ചിത്രം പങ്കുവെച്ചാണ് ഇന്ത്യന്‍ ആരാധകര്‍ മറുപടി നല്‍കിയത്.